Ticker

6/recent/ticker-posts

എം.ഡി.എം.എ കേസിലെ പ്രതി ഇൻഡോറിൽ പിടിയിൽ

കാഞ്ഞങ്ങാട് :എം.ഡി.എം.എ കേസിലെ പ്രതി ഇൻഡോറിൽ പിടിയിൽ.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 139.29 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ 
 ജില്ലാ പൊലീസ് മേധാവി നിധിൻ രാജിന്റെ  മേൽനോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്പി എം . വി .
 അനിൽ കുമാറിൻ്റെ നേതൃത്വത്തിലുമുള്ള 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തിവരുന്ന അന്വേഷണത്തിൽ  മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിലായി. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി .
ഈ അറസ്റ്റോടെ കേസിന്റെ അന്തർസംസ്ഥാന ശൃഖലയുടെ കൂടുതൽ ബന്ധം പുറത്തുവരുന്ന് . 
കേസിലെ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ 33 ഈ മാസം 19 ന് അമ്പലത്തറയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന്, അറസ്റ്റിലായ മുഴുവൻ പ്രതികളേയും  കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്  മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി (ഇപ്പോൾ വെസ്റ്റ് ബംഗാൾ, ഹൗറ ജില്ലാ നരേന്ദ്രപുട്)  റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് 31 കഴിഞ്ഞ ദിവസം പിടിയിലായത്, ഇവരുടെ കൂട്ടാളി ഉത്തർപ്രദേശ് സ്വദേശി വിഷ്ണു കുമാർ26 ആണ്
ഇൻഡോറിൽ നിന്നും പിടിയിലായത്. അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്. സാത്തി ഷേഖ് നെ പിടികൂടിയപ്പോൾ സമർത്ഥമായി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു കടന്നുകളയുകയായിരുന്നു. ഒടുവിൽ സമർത്ഥമായി ഇയാളെക്കുറിച്ചുള്ള വിവരണങ്ങൾ ശേഖരിച്ച് സബ് ഇൻസ്‌പെക്ടർ   നീതു തച്ചഞ്ചേരി ഉൾപ്പെട്ട അന്വേഷണ സംഘം നടത്തിയ നീക്കത്തിൽ ഇൻഡോർ ബെടമ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും  പിടിയിലാകുകയർന്നു. ഇയാളിൽ നിന്നും നിർണായക വിവരങ്ങൾ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ് . ഇതിനുപുറമേ, കേരളത്തിലെ ലഹരി ശൃംഖലയുടെ പ്രധാനി  ഘാന സ്വദേശി വിക്ടർ ദസാബയെയും കൊല്ലത്ത് വെച്ച് അന്വേഷണ സംഘം പിടികൂടിയിരുന്നു.
 അറസ്റ്റോടു കൂടി ലഹരി കടത്തിന്റെ പ്രധാനികളിലേക്ക് അന്വേഷണ സംഘം എത്തിച്ചേർന്നിരിക്കുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കേസുമായി ബന്ധമുള്ള കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമുള്ള തുടർനടപടികൾ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആരംഭിച്ചു കഴിഞ്ഞു. ഹോസ്ദുർഗ്
സബ് ഇൻസ്‌പെക്ടർ നീതു തച്ചഞ്ചേരി 
പൊലീസ് ഉദ്യോഗസ്ഥരായ എ.സനീഷ് കുമാർ, കെ.ടി. അനിൽ, ജ്യോതിഷ്,
 ജയേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Reactions

Post a Comment

0 Comments