ആറങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു.
ഒരാൾ വാഹനത്തിൽ കുടുങ്ങുകയും കാറിൽ നിന്നും
സ്ത്രീ റോഡിൽ തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ
4 പേർക്ക് പരിക്ക്.
ഇന്ന് രാവിലെയാണ് അപകടം.
കാസർകോട് ഭാഗത്ത് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ടാറ്റ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
പാലം കഴിഞ്ഞ് ഉള്ള റോഡ് ജംഗ്ഷനിലാണ് അപകടം. ഏറെ അപകടസാധ്യതയുള്ള ഇവിടെ വച്ച് കാർ ഡ്രൈവർക്ക് റോഡ് മാറിയതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നതായി അപകട സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.
ഫയർഫോഴ്സ് എത്തുന്നതിനിടെ നാട്ടുകാർ കാറിൻ്റെ ഡോർ പൊളിച്ച് കാറിൽ കുടുങ്ങിയ ഡ്രൈവറെയും റോഡിൽ വീണ് കിടന്നിരുന്ന സ്ത്രീയെയും മറ്റൊരു സ്ത്രീയെയും ലോറി ഡ്രൈവറെയും ആശുപത്രിയിലെത്തിച്ചു. കാറിൽ കുട്ടിയുമുണ്ടായിരുന്നു. ഇവർ ഉപ്പള സ്വദേശികളാണ്.
0 Comments