Ticker

6/recent/ticker-posts

സ്വർണമാലയെന്ന് പറഞ്ഞ് മുക്ക് പണ്ടം നൽകി യുവാവിൻ്റെ 5 ലക്ഷം രൂപ തട്ടി, യുവതി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:സ്വർണമാലയെന്ന് പറഞ്ഞ് മുക്ക് പണ്ടം നൽകി യുവാവിൻ്റെ 5 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപെട് യുവതി ഉൾപ്പെടെ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെറുവത്തൂർ പാക്കനാർ തിയേറ്ററിന് സമീപത്ത് കഴിഞ്ഞ ദിവസം രാവിലെ യാണ് സംഭവം.
തൃക്കരിപ്പൂർ അപ്പിയാൽ എം. അനീഷ് 46 ആണ് തട്ടിപ്പിനിരയായത്. സ്വർണമെന്ന് പറഞ്ഞ് സ്വർണ നിറത്തിലുള്ള മുക്ക് മാല നൽകി 5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ശാന്തി, രാജു എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments