ദേശീയ പാതയിൽ രണ്ട് വയസുള്ള കുഞ്ഞിനുൾപെടെ 4 പേർക്ക് പരിക്കേറ്റ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസ്
September 03, 2026
കാഞ്ഞങ്ങാട്:ദേശീയ പാതയിൽ രണ്ട് വയസുള്ള കുഞ്ഞിനുൾപെടെ 4 പേർക്ക് പരിക്കേറ്റ അപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ 7.10 ന് ആറങ്ങാടി ദേശീയ പാതയിലായിരുന്നു അപകടം.
കാസർകോട് കുബനൂർ ഷിറിയ ബത്തേരി സീനത്ത് മൻസിലിൽ എ.കെ. മുഹമ്മദ് യാസിൻ 34, ഭാര്യ നിയാഫ 23, രണ്ട് വയസുള്ള മകൻ സോഹാൻ, യാസിൻ്റെ മാതാവ് ഖദീജ 63 എന്നിവർക്കാണ് അപകടത്തിൽ സാരമായി പരിക്കേറ്റത്.
കാസർകോട് നിന്നും നീലേശ്വരം ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്ന കാറിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.
0 Comments