Ticker

6/recent/ticker-posts

ഭർത്താവിനെ പരിചരിക്കാനെത്തിയ സ്ത്രീയുടെ അര ലക്ഷം രൂപ ആശുപത്രി മുറിയിൽ നിന്നും മോഷണം പോയി

കാസർകോട്:ഭർത്താവിനെ
 പരിചരിക്കാനെത്തിയ
 സ്ത്രീയുടെ അര ലക്ഷം
 രൂപ ആശുപത്രി മുറിയിൽ
 നിന്നും മോഷണം പോയതായി പരാതി. 52000 രൂപയും രേഖകളുമാണ് രോഗിയെ അഡ്മിറ്റ് ചെയ്ത സ്വകാര്യ ആശുപത്രി മുറിയിൽ നിന്നും മോഷണം പോയത്.
മായിപ്പാടി തൈ വളപ്പിൽ എം. അബ്ബാസിനെ പരിചരിക്കാനെത്തിയ ഇവരുടെ ഭാര്യയുടെ പണവും വിവിധ രേഖകളുമാണ് മോഷണം പോയത്.
കാസർകോട് കെയർവെൽ ആശുപത്രിയിലെ 428 ആം നമ്പർ മുറിയിലാണ് മോഷണം നടന്നത്.
മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന പേഴ്സ് കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം പോയത്.
മകൻ ടി.എ. അബ്ദുൾ ഖാദറിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments