ഒരു ലക്ഷത്തിലേറെ രൂപതട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ പൊലീസ് 5 പേർക്കെതിരെ കേസെടുത്തു.
പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു വെന്നാണ് പരാതി.വിട്‌ള സെറാജെയിലെ സുജിത്തില്‍37 നിന്നാണ് ഒരു ലക്ഷത്തി രണ്ടായിരം രൂപ തട്ടിയെടുത്തത്. സുജിത്തിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെ ഉക്കിനടുക്കയില്‍ നിന്ന്
ഭീഷണിപ്പെടുത്തി കാറില്‍ ബലമായി കയറ്റി ചെര്‍ക്കളക്ക് സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കുകയും മുറിയില്‍ പൂട്ടിയിട്ട് തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി നഗ്നനാക്കിയ ശേഷം മുറിക്കകത്തുണ്ടായിരുന്ന ഒരാൾക്ക് ഒപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു. വീഡിയോ പുറത്തുവിട്ട് പോക്‌സോ കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സുജിത്ത് ബദിയഡുക്ക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
0 Comments