കാഞ്ഞങ്ങാട്: ഇന്ന് ബുധൻ രാത്രി പടന്നക്കാട് മേൽപ്പാലം പൂർണമായും അടച്ചിടും. 10 മണി മുതൽ 3 ന് രാവിലെ 3 മണി വരെ പടന്നക്കാട് മേൽപ്പാലം അറ്റ കുറ്റ പണികൾക്കായാണ് അടച്ചിടുന്നത്. തകർന്ന് കിടക്കുന്ന പടന്നക്കാട് ദേശീയ പാതയിലെ മേൽപ്പാലം നന്നാക്കാൻ കാഞ്ഞങ്ങാട് ആർ.ഡി . ഒ പി. സുധീപ് നിർദ്ദേശം നൽകിയിരുന്നു. മേഘകരാർ കമ്പനിയോടാണ് നിർദ്ദേശിച്ചത്. നിർദ്ദേശത്തിൻ്റെ ഭാഗമായി ഇന്ന് അർദ്ധരാത്രിക്ക് മേൽപ്പാലം ടാറിഗ് പണി നടക്കും.ഇതേ തുടർന്ന് ഇന്ന് രാത്രിഗതാഗതം തിരിച്ചു വിടും.കണ്ണൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പടന്നക്കാട് തോട്ടം ജങ്ഷനിൽ നിന്നും ശവപ്പറമ്പ് റോഡ് വഴി കാഞ്ഞങ്ങാടേക്കും, കാസർകോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ എൻ എച്ചി ൽ നിന്നും കല്യാൻ റോഡ് - മടിക്കൈ വഴി നീലേശ്വരം ഭാഗത്തേക്ക് പോകേണ്ടതാണ്. കാസർകോട് ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് കെ എസ് ടി പി റോഡ് വഴി വരുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് മഡിയൻ മൂലക്കണ്ടം റോഡ് വഴി മാവുങ്കാൽ എൻ എച്ച് റോഡിലേക്ക് പ്രവേശിച്ചു കല്യാൺ റോഡിൽ പ്രവേശിക്കേണ്ടതാണ്. വലിയ വാഹനങ്ങൾ പ്രവർത്തി കഴിയും വരെ എൻ എച്ച് റോഡരികിൽ പാർക്ക് ചെയ്യേണ്ടതാണ്. ബന്ധപെട്ടവർ അറിയിച്ചു.
0 Comments