ചെങ്കല്ലിട്ട് കൊലപ്പെടുത്തി.
പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിലായി. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുളിങ്ങോം വാഴക്കുണ്ട് ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണ് കൊലപാതകം. ഇടവരമ്പയിലെ ക്ലാക്കുഴി ജോസ് കുട്ടിയാണ് കൊല്ലപ്പെട്ടത്.
ഇടവരമ്പ് ചന്ദ്രൻ 55 ആണ് കസ്റ്റഡിയിലുള്ളത്.
ഇന്നലെ രാത്രിയാണ് കൊല. ഇന്ന് രാവിലെ നാട്ടുകാരാണ് മരിച്ച നിലയിൽ കണ്ടത്. ചെറു പുഴ പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മുൻ വിരോധമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇരുവരും തമ്മിൽ അടിപിടി കേസ് ഉണ്ടായിരുന്നു. ഇന്നലെ വൈകീട്ട് രണ്ട് പേരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. സമീപത്ത് ചെങ്കല്ല് കാണപ്പെട്ടു.
0 Comments