Ticker

6/recent/ticker-posts

ആംബുലൻസ് ഡ്രൈവർ ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്:ആംബുലൻസ് ഡ്രൈവർ ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെ
വൈകിയിട്ടും ഉറക്കമുണരാത്തതിനെ തുടർന്ന് ഭാര്യ തട്ടി വിളിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ആശുപത്രിയിൽ എത്തിച്ചതിൽ മരിച്ചിരുന്നു.
പരപ്പ കമ്മാടം മൂലപ്പാറയിലെ അബ്ദുൾ റഹ്മാൻ എന്ന അന്ത്രു 50 ആണ് മരിച്ചത്. പാറപ്പള്ളി കല്ലാംതോട് സ്വദേശിയാണ്.
പരപ്പ കാരുണ്യ ആശുപത്രി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന
പരപ്പയിലെ ശിഹാബ് തങ്ങൾ സ്മാരക ആംബുലൻസ് ഡ്രൈവർ ആയിരുന്നു. രോഗിയെ ആശുപത്രിയിലെത്തിച്ച്
ഇന്നലെ രാത്രി വൈകി വീട്ടിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ. നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായ
അബ്ദുൾ റഹ്മാൻ്റെ മരണം പെട്ടന്നുള്ള മരണം നാട്ടുകാരെ കണ്ണീരിലാക്കി.


അബ്ദു റഹിമാൻ യാത്രയായി. ഇന്നലെ രാത്രി വരെ നാട്ടിലെ ആംബുലൻസിൽ വളയം പിടിച്ചു ജോലി ചെയ്തവനാണ്. 

പരപ്പയിലെ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്, കെഎംസിസി ആംബുലസ് ഡ്രൈവറായ പ്രിയപ്പെട്ട അന്ത്രുച്ച ഇന്ന് രാവിലെ ഉറക്കമുണരാതെ നോക്കിയപ്പോഴാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദാഘാതമാണ് മരണ കാരണം.
ഭാര്യ :
മൂലപ്പാറയിലെ നസീമ. മക്കൾ :
സഹദ് (അജ്മാൻ)ഷഫാദ് (ഒമാൻ) ഫാത്തിമ.
Reactions

Post a Comment

0 Comments