കാഞ്ഞങ്ങാട്:വെള്ളം കുടിക്കാൻ കുടത്തിൽ തലയിട്ട
നായയുടെ തല കുടത്തിൽ കുടുങ്ങി. ഒരു മണിക്കൂർ നേരം കുടത്തിൽ തല കുടുങ്ങി വെപ്രാളത്തിലായ തെരുവ് പട്ടിക്ക് പൊതു പ്രവർത്തകർ രക്ഷകരായി.
ഇന്ന് വൈകീട്ടാണ് സംഭവം.
മരക്കാപ്പ് കടപ്പുറത്തെ രതി ശരണന്റെ വീട്ടിൽ എത്തിയ തെരുവ് നായയുടെ തലയാണ് പൂർണമായും അലൂമിനിയം പാത്രം കുടുങ്ങിയത്.
വാർഡ് കൗൺസിലർ സുമതി
സാമൂഹ്യ പ്രവർത്തകനായ ശരത്ത് മരക്കാപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് ശരത്തും
ശശി, സുജിത്തും സ്ഥലത്തെത്തി അരമണിക്കുറിൽ അധികം സമയം പരിശ്രമിച്ച് കുടത്തിൽ നിന്നും നായയെ രക്ഷപ്പെടുത്തി.
0 Comments