Ticker

6/recent/ticker-posts

കോട്ടയ്ക്കലിൽ കാറപകടത്തിൽ മരിച്ച യുവതിയുടെ മൃതദേഹം കാഞ്ഞങ്ങാട്ട് എത്തിച്ചു

കാഞ്ഞങ്ങാട്: മലപ്പുറം കോട്ടയ്ക്കല്ലിൽ
കാറുകൾ കൂട്ടിയിടിച്ച് മരിച്ച യുവതിയുടെ മൃതദേഹം
 കാഞ്ഞങ്ങാട് എത്തിച്ചു.
ഇന്ന്
വൈകീട്ട് 4 മണിയോടെയാണ് മൃതദേഹം
ഹോസ്ദുർഗ് കടപ്പുറത്തെ വീട്ടിൽ എത്തിച്ചത്. 
ഹോസ്ദുർഗ് പുതിയ വളപ്പ് കടപ്പുറത്തെ സിന്ധു 41 വിൻ്റെ മൃതദേഹം ഒരു മണിക്കൂറോളം വീട്ടിൽ പൊതു ദർശനത്തിന് വച്ചു. 5 മണിയോടെ സമുദായ ശ്മശാനത്തിൽ സംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചു. അപകടത്തിൽ
ഭർത്താവ് പ്രശാന്ത് അച്ചുതൻ49,മകൻപ്രസിന്ത് 18 എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാർ
ഡ്രൈവർക്കും പരിക്കേറ്റിരുന്നു.
കുടുംബം രണ്ട് ദിവസം മുൻപ് പളനി ക്ഷേത്രത്തിൽ തീർത്ഥാടനത്തിന് പോയി മടങ്ങിവരുന്നതിനിടെയാണ് അപകടം.
തിരിച്ചു വരുന്നതിനിടെ  പ്രശാന്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ഇതേ തുടർന്ന് കുടുംബത്തെ കൂട്ടിക്കൊണ്ട് വരാൻ കാഞ്ഞങ്ങാട് നിന്നും കാർ പോവുകയും ചെയ്തു . ഈ കാറിൽ കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെ ദേശീയ പാതയിൽ കോട്ടക്കലിൽ വച്ച് ഇവർ സഞ്ചരിച്ച കാറിൽ ദേശീയ പാതയിലേക്ക് കയറി വന്ന കാർ ഇടിക്കുകയായിരുന്നു.  ചികിൽസക്കിടെ സിന്ധു കോട്ടക്കൽ ആശുപത്രിയിൽ
 മരിച്ചു.

Reactions

Post a Comment

0 Comments