Ticker

6/recent/ticker-posts

കോൺഗ്രസ് ഓഫീസായി പ്രവർത്തിക്കുന്ന ഷെഡിന് തീ വെക്കാൻ ശ്രമം

നീലേശ്വരം:കോൺഗ്രസ് ഓഫീസായി പ്രവർത്തിക്കുന്ന ഷെഡിന് തീ വെച്ചു. മേശയും ഇരിപ്പിടങ്ങളും സമീപത്തെ വയലിലേക്ക് വലിച്ചെറിഞ്ഞ ശേഷം കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കൊട്ടി മരങ്ങളും നശിപ്പിച്ചു.
കിനാനൂരിലാണ് സംഭവും.
ഇവിടെ കോൺഗ്രസ് വില കൊടുത്ത് വാങ്ങിയ ഏഴ് സെൻ്റ് സ്ഥലത്ത് നിർമ്മിച്ചതാത്ക്കാലിക പാർട്ടി ഓഫീസ് കത്തിക്കാനാണ് ശ്രമമുണ്ടായത്.
പുതിയ പാർട്ടി ഓഫീസ് നിർമ്മിക്കുന്നതിന് മുന്നോടിയായി ഷീറ്റ് പാകി നിർമ്മിച്ച ഷെഡിന് നേരെയാണ് അതിക്രമം. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പാർട്ടി നേതാക്കളും നീലേശ്വരം പൊലീസും സ്ഥലത്തെത്തി. ബി. ജയനാരായണൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments