സെപ്റ്റംബർ 16 ന് രാവിലെ ചുമതലയേൽക്കും നിലവിലെ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ചുമതല കൈമാറും.
അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ ആയും സർക്കാർ മാറ്റി നിയമിച്ച ഒഴിവിലേക്കാണ് ശ്രീധന്യ സുരേഷിന് നിയമനം.
സഹകരണ വകുപ്പ് രജിസ്ട്രാർ ആണ്
ശ്രീധന്യ സുരേഷ്.
വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹമായ കുറിച്യ വിഭാഗത്തിൽ നിന്ന് സിവിൽ സർവ്വീസ് നേടുന്ന ആദ്യ വ്യക്തിയാണ് ശ്രീധന്യ.
സാധാരണ മലയാളം മീഡിയം സ്കൂളിൽ നിന്നും പഠിച്ച് തികച്ചും പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ നിന്നും ഐ.എ.എസ് എന്ന സ്വപ്‌നം കാണുകയും അത് നേടിയെടുക്കുകയും ചെയ്തു.
0 Comments