Ticker

6/recent/ticker-posts

ബസിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക് ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:ബസിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക് പറ്റിയതിന് കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വളവ് തിരിയുന്നതിനിടെ റോഡിൽ തെറിച്ചു വീഴുകയായിരുന്നു.
തായന്നൂർ മയ്യങ്ങാനത്തെ മുഹമ്മദിൻ്റെ ഭാര്യ കെ.കെ. സഫിയ 56 ക്കാണ് പരിക്ക് പറ്റിയത്.
കാലിച്ചാനടുക്കത്ത് നിന്നും നീലേശ്വരത്തേക്ക് പോകവെ കഴിഞ്ഞ ദിവസം രാവിലെ കാലിച്ചാനടുക്കം സ്കൂൾ കഴിഞ്ഞുള്ള വളവിൽ വച്ച് യാത്രക്കാരി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അമ്പലത്തറ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments