Ticker

6/recent/ticker-posts

ബസിൻ്റെ ടയർ പൊട്ടി സീറ്റിൽ നിന്നും തെറിച്ചു വീണ യാത്രക്കാരിക്ക് പരിക്ക്

കാഞ്ഞങ്ങാട്:ബസിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന്സീറ്റിൽ നിന്നും തെറിച്ചു വീണ യാത്രക്കാരിക്ക് പരിക്കേക്കേറ്റു. ദേശീയ പാതയിൽ കാഞ്ഞങ്ങാട് സൗത്തിൽ വച്ച് കെ.എസ്.ആർ.ടി.സി ബസിൻ്റെ പിൻഭാഗം ടയർ പൊട്ടിയാണ് യാത്രക്കാരിക്ക് സീറ്റിൽ നിന്നും വീണ് പരിക്കേറ്റത്.
നീലേശ്വരം തൈക്കടപ്പുറത്തെ ടി.കെ.എം. ജാഫറിൻ്റെ ഭാര്യ എം. കെ. കുഞ്ഞാസ്യ 39 ക്കാണ് പരിക്കേറ്റത്.
നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്യവെ കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം.
ഇരുന്നിരുന്ന സീറ്റിൽ നിന്നും താഴെ വീണ് ഇടതു കാലിനാണ് പരിക്ക്.
ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.


Reactions

Post a Comment

0 Comments