Ticker

6/recent/ticker-posts

വനിത ഡോക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ ചോദ്യം ചെയ്തു മൊബൈൽ ഫോൺ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്:വനിത ഡോക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ പൊലീസ് കസ്ററഡിയിയ ചോദ്യം ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിലെ ഡോക്ടർ ജസീലയെ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആശുപത്രിക്കെതിരെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ച കേസിൽ ഹോസ്ദുർഗ് പൊലീസിൻ്റെതാണ് നടപടി.
പ്രതികളായ ഷംസീർ 32 , ആദിത്യൻ 18 എന്നിവരെയാണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപെട്ട് പ്രതികൾക്ക് പൊലീസ് നോട്ടീസ് നൽകി.
ആശുപത്രിക്കെതിരെ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഷംസീറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോൺ സൈബർ സെല്ലിൽ പരിശോധനക്കയക്കുമെന്ന് പൊലീസ് പറഞ്ഞു.
ആഗസ്റ്റ് 16 ന് ആശുപത്രിയിൽ അതിക്രമിച്ച് കടന്ന് കൃത്യം നടത്തിയതെന്ന കേസിലാണ് നടപടി.

Reactions

Post a Comment

0 Comments