Ticker

6/recent/ticker-posts

കൊവ്വൽപള്ളിയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതരം

കാഞ്ഞങ്ങാട്: സംസ്ഥാന പാതയിൽ
കൊവ്വൽപള്ളിയിൽ മോട്ടോർ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് 
ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ടാണ് അപകടം. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊവ്വൽ മന്യോട്ടെ വാണിയം വളപ്പിൽ വി.വി. രാജു 60 വിനെയാണ് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച്.
സൗത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടിയും എതിരെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.
ബൈക്ക് യാത്രക്കാരനും പരിക്കേറ്റു.
Reactions

Post a Comment

0 Comments