Ticker

6/recent/ticker-posts

വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ബോട്ട് യാത്ര നടത്തി കലക്ടർ അർജുൻ പാണ്ഡ്യൻ

കാഞ്ഞങ്ങാട്:സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ പരവനടുക്കം ഗവ. വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം കോട്ടപ്പുറം ഹൗസ് ബോട്ടിൽ വലിയ പറമ്പ് കായലിൽ യാത്ര നടത്തി. കഴിഞ്ഞ ദിവസം അർജുൻ പാണ്ഡ്യൻ ഗവണ്മെൻ്റ് വൃദ്ധ സദനം സന്ദർശിച്ചപ്പോൾ അമ്മമാർ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിൽ ഒരമ്മ ബോട്ടിൽ യാത്ര ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു   ഈ ആഗ്രഹം സഫലീകരിക്കുന്നതിനാണ് വൃദ്ധസദനത്തിലെ വയോജനങ്ങൾക്കായി കാസർകോട് ജില്ലാകലക്ടർ ചുമതല കൈമാറിയ യുടൻ ഹൗസ് ബോട്ട് യാത്രനടത്തിയത്. ജില്ലയിലെ ലീഡ് ബാങ്കായ കാനറാബാങ്കാണ് യാത്രയ്ക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത് നിറഞ്ഞ സന്തോഷത്തോടെ അവർ 25 പേരും ഹൗസ് ബോട്ട് യാത്ര അവസ്മരണീയമാക്കി. മകനെന്ന പോലെ മുൻകലക്ടർ വയോജനങ്ങളെ ചേർത്തു നിർത്തി ജില്ലാ സാമൂഹിക നീതി ഓഫീസർ സേവ്യർ കൈല കേരള ഫെല്ലോ അർജുൻ
സഹായത്തിനായി കാസർകോട് ഗവ. കോളജിലെ പത്ത് എൻ എസ് എസ് വളണ്ടിയർമാരും ജില്ലാ കലക്ടറുടെ ഇൻ്റേൺസും കൂടെയുണ്ടായിരുന്നു.
Reactions

Post a Comment

0 Comments