Ticker

6/recent/ticker-posts

വൈദ്യുതി പ്രതിസന്ധിക്കെതിരെ വൈദ്യുതി ഓഫീസിലേക്ക് ചൂട്ടുമാർച്ച് നടത്തി ഡി.വൈ.എഫ്.ഐ

കാഞ്ഞങ്ങാട് :സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തരമായി പരിഹാരം ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ടുമാർച്ച് മാർച്ച് നടത്തി. ഓലച്ചൂട്ടും കൈകളിലേന്തി പുതിയ കോട്ടയിൽ നിന്നും മാർച്ച് ആരംഭിച്ചു. തുടർന്ന് വൈദ്യുതി ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷറുമായ കെ. ആർ. അനിഷേധ്യ മാർച്ച് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി. വി. ആദർശ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് ജോ. സെക്രട്ടറി ഡോ. സിദ്ധാർത്ഥ് രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.



Reactions

Post a Comment

0 Comments