Ticker

6/recent/ticker-posts

പുലർച്ചെ വീടിന് സമീപം ചോരയൊലിപ്പിച്ച നിലയിൽ കണ്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്:പുലർച്ചെ വീടിന് സമീപം ചോരയൊലിപ്പിച്ച നിലയിൽ കണ്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ 2.30 ന് തൻ്റെ വീടിന് സമീപം ഒരാൾ പതുങ്ങിയിരിക്കുന്നുവെന്ന് 45കാരിയായ വീട്ടുടമസ്ഥ പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.
തുടർന്ന് മേൽപ്പറമ്പ പൊലീസ് മേൽ ബാരയിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
ഷെറിൻ 26 എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് .
ഇടത് കൈയിൽ ചോര ഒലിപ്പിച്ച നിലയിലായിരുന്നു. യുവാവിനെ പൊലീസ് കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം കേസെടുത്തു.
Reactions

Post a Comment

0 Comments