Ticker

6/recent/ticker-posts

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം പത്ത് പേർക്കെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്:യുവാവിന് കുത്തേറ്റു . സംഭവവുമായി ബന്ധപ്പെട്ട് 10 പേർക്കെതിരെ വധശ്രമത്തിന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.കത്തി കൊണ്ട് പള്ളക്ക് കുത്തിയും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ആണ് കേസ്. ഉപ്പിലിക്കൈ അടുക്കത്ത് പറമ്പ യിലെ ടി.വി. പ്രദീപിനാണ് 46 കുത്തേറ്റത്.  അഭിലാഷ്, ഷൈജു, രാജേഷ്, ഷിബിൻ മറ്റ് കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് പരാതിയിൽ കേസെടുത്തത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം. ചതുരകിണറിൽ വച്ചാണ് സംഭവം. പ്രണവ് ക്ലബിലെഫുട്ബാൾ കളിക്കാരെ കേരളോൽസവത്തിന് ഫുട്ബോൾ കളിക്കാൻ കൂട്ടി കൊണ്ട് പോയതാണ് വധശ്രമത്തിന് കാരണമെന്ന് പരാതിയിൽ പറഞ്ഞു.

Reactions

Post a Comment

0 Comments