കാഞ്ഞങ്ങാട്: മറ്റന്നാൾ
15ന് വൈകിട്ട് 5 മണി മുതൽ 19 രാവിലെ 10 മണി വരെ കാസർകോട് ബെവിഞ്ച ഭാഗത്തെ നാഷണൽ ഹൈവേ നിർമാണപ്രവൃത്തികളുമായി ബന്ധപ്പെട്ട് റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. യാത്രാതട സം ഒഴിവാക്കാൻ വാഹനയാത്രക്കാർ താഴെ പറയുന്ന ക്രമീകരണങ്ങൾ പാലിക്കുക:
ചെറുവാഹങ്ങൾ (ബസ്, ഹെവി വാഹനങ്ങൾ ഒഴികെ):
കാഞ്ഞങ്ങാട് ഭാഗത്തുനിന്നും കാസർകോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങളും കാഞ്ഞങ്ങാട് ഭാഗത്തുനിന്നും ചെർക്കളയിലേക്ക് പോകേണ്ട വാഹനങ്ങളും ബെവിഞ്ച - ചെങ്കള - നാലാംമൈൽ - ഇന്ദിരാനഗർ വഴി (നായനാർ ഹോസ്പിറ്റലിന് സമീപത്തെ റോഡ്) കടന്നു പോകേണ്ടതാണ്.
തിരികെ ചട്ടഞ്ചാൽ / കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും നാലാം മൈൽ സർവീസ് റോഡ് അണ്ടർപാസ് വഴി ഇതേ ക്രമം പാലിക്കേണ്ടതാണ്.
ഹെവി വാഹനങ്ങളും ബസ്സുകളും:
നിർമാണപ്രവൃത്തി നടക്കുന്ന ഭാഗത്തുകൂടി ഒരു സമയം ഒരു ദിശയിൽ മാത്രം വാഹനങ്ങൾ കടത്തിവിടുന്ന രീതിയിലായിരിക്കും ക്രമീകരണം. ജില്ലാ പൊലീസ് അറിയിച്ചു.
0 Comments