Ticker

6/recent/ticker-posts

സൂക്ഷിക്കുക വിസ തട്ടിപ്പ് സംഘം പിടിമുറുക്കി യുവാക്കളുടെ 22 ലക്ഷം രൂപ തട്ടി

കാഞ്ഞങ്ങാട്:സൂക്ഷിക്കുക വിസ തട്ടിപ്പ് വ്യാപകമാകുന്നു.
 യുവാക്കളുടെ 22 ലക്ഷം രൂപ വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തു.
സംഭവത്തിൽ ഹോസ്ദുർഗ് കോടതിയുടെ നിർദ്ദേശപ്രകാരം ബേക്കൽ പൊലീസ് കേസെടുത്തു.
പളളിക്കര കോട്ടക്കുന്നിൽ കെ.എസ്. റിസാൻ്റെ 32 പരാതിയിൽ ഹോസ്ദുർഗ് സ്വദേശി അസ്ക്കർ, ചാവക്കാട് സ്വദേശി കളായ ഹുദൈഫ്, അബ്ദുൾ അസീസ് എന്നിവർക്കെതിരെയാണ് കേസ്.
2024 മുതൽ 2026 വരെയുള്ള കാലയളവിൽ ഹംഗറിയിലേക്ക് ജോലിയുള്ള വിസ നൽകാമെന്ന് പറഞ്ഞ് 2180000 രൂപ വാങ്ങി വിസ നൽകുന്നില്ലെന്നാണ് പരാതി.
പണം തിരികെ ചോദിക്കുമ്പോൾ ഭീഷണ്ടി പ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments