ചെറുപുഴ പൊലീസ് സ്റ്റേഷനിൽ ആണ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
തിരുമേനി മൂലപ്പാറയിലെ
പ്രശാന്ത് കെ വാസുദേവൻ 55 നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പരാതിക്കാരനും ഭാര്യ റിനു പ്രശാന്ത് 50, പരാതിക്കാരൻ്റെ
സുഹൃത്ത് ഓമനക്കുട്ടൻ 56 എന്നിവർ നിക്ഷേപിച്ച പണമാണ് നഷ്ടമായത്.
മോഹനൻ കെ.എസ് മാനേജർ, നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്
പങ്കാളികൾ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
2023 മുതൽ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 10 നിക്ഷേപങ്ങളായി നൽകിയ 4062653 രൂപ തിരികെ നൽകുന്നില്ലെന്നാണ് പരാതിയിലാണ് കേസെടുത്തത്.
0 Comments