Ticker

6/recent/ticker-posts

സ്കൂട്ടർ ഓടിച്ച് പോയ ശേഷം കാണാതായ പ്രതിശ്രുത വധുവിൻ്റെ മൃതദേഹം പുഴയിൽ

പയ്യന്നൂർ: ഇന്നലെ വൈകുന്നേരം
സ്കൂട്ടർ ഓടിച്ച് പോയ ശേഷം കാണാതായ പ്രതിശ്രുത
 വധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.
ഇന്ന് ഉച്ചയോടെ പെരുമ്പ ഇക്കോ തണൽ പാർക്കിന് സമീപത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
കോറോം മുക്കൂട്
കാനായിലെ ചന്ദ്രൻ്റെ മകൾ സി. ശ്രുതി 24 യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കൂർക്കരയിൽ വച്ച് ബന്ധുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ പെട്ടന്ന് സ്കൂട്ടറിൽ കയറി  ഓടിച്ച് പോവുകയായിരുന്നു ക
പയ്യന്നൂർ പൊലീസ് അന്വേഷിക്കുന്നതിനിടെ പുഴക്കടവിൽ സ്കൂട്ടറും
ചെരിപ്പും കണ്ടെത്തി. തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൂർക്കരയിലെ കൗൺസിലിങ് കേന്ദ്രത്തിലെത്തിയത്. അമ്മായി സുലേഖ, വിവാഹം നിശ്ചയിച്ച അഖിൽ, അഖിലിന്റെ അമ്മാവൻ സുരേഷ് എന്നിവരുമായി സംസാരിക്കവെ പെട്ടന്ന് സ്കൂട്ടറിൽ കയറി പോവുകയായിരുന്നു.
പയ്യന്നൂർ മാളിലെ ജീവനക്കാരിയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ .
മുക്കൂടിലെ പരേതനായ ചന്ദ്രന്റെയും ജാനകിയുടെയും മകളാണ് ശ്രുതി. 
സഹോദരി: ശ്രീലക്ഷ്മി.
Reactions

Post a Comment

0 Comments