Ticker

6/recent/ticker-posts

മദ്രസ അധ്യാപകൻ ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്:മദ്രസ അധ്യാപകൻ ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂന്ന് മാസം മുൻപ് നാട്ടിൽ നിന്നും ജോലി ആവശ്യാർത്ഥം
 പോയ യുവ അധ്യാപകൻ ഇന്ന് അബുദാബിയിൽ വച്ച് മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
താഴെ കുണിയ സ്വദേശി അബ്ദുൽ റഹീം ബദവി 35 യാണ് മരിച്ചത്.
കുണിയ റീഫഹിയ മസ്ജിദിൽ ഇമാമായും കുണിയ മിൻഹാജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ട് വരുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായി  കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ അറിയിച്ചു. രണ്ട് ദിവസങ്ങൾക്കകം മൃതദേഹം എത്തിക്കാനാവുമെന്നാണ് കരുതുന്നത്.
Reactions

Post a Comment

0 Comments