Ticker

6/recent/ticker-posts

പുല്ലൂർ വിഷ്ണുമൂർത്തിക്ഷേത്രത്തിൻ്റെ ഭണ്ഡാരം കുത്തി തുറന്ന് കവർച്ച

കാഞ്ഞങ്ങാട്:പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രത്തിൻ്റെ ഭണ്ഡാരംകുത്തി തുറന്ന് കവർച്ച. ഇന്നലെ രാത്രി 8 മണിക്കും ഇന്ന് പുലർച്ചെ 4.15 നും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നത്.
നടപ്പന്തലിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ഭണ്ഡാരം കുത്തി തുറന്ന നിലയിലാണ്.
15000 രൂപ ഭണ്ഡാരത്തിൽ നിന്നും കവർന്നു.
ഗെയ്റ്റിൻ്റെ പൂട്ട് പൊളിച്ചാണ് കവർച്ചാ സംഘം അകത്തു കടന്നത്.
ക്ഷേത്രം ട്രസ്റ്റി ചെയർമാൻ പുല്ലൂരിലെ ബി. ഗംഗാധരൻ്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
Reactions

Post a Comment

0 Comments