Ticker

6/recent/ticker-posts

ഓട്ടോറിക്ഷയിൽ പതിനൊന്ന് ചാക്ക് പൂഴി, ഡ്രൈവർ അറസ്റ്റിൽ

കാഞ്ഞങ്ങാട്:ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന
പതിനൊന്ന് ചാക്ക് പൂഴി പൊലീസ് പിടികൂടി . ഓട്ടോ
ഡ്രൈവർ അറസ്റ്റിൽ.
ഇന്ന് രാവിലെ 6.20 മണിയോടെ ബേക്കൽ കോട്ടക്കുന്നിൽ നിന്നും ബേക്കൽ പൊലീസാണ് പൂഴികടത്തുകയായിരുന്ന ഓട്ടോ കസ്റ്റഡിയിലെടുത്തത്.
ഡ്രൈവർ സാലിഹ് 46 ആണ് അറസ്റ്റിലായത്.
സർക്കാർ മുതലായ പുഴ മണൽ കളവ് ചെയ്ത് കൊണ്ട് പോയെന്നതിനാണ് കേസ് .
ഓട്ടോയും പൂഴിയും കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments