Ticker

6/recent/ticker-posts

വീടിന് മുകളിൽ കയറിയ നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ വീണ് മരിച്ചു

കാഞ്ഞങ്ങാട്: അയൽവാസിയുടെ വീടിന് മുകളിൽ കയറിയ നായയെ ഓടിക്കാൻ വീടിന് മുകളിൽ കയറിയ ആൾ മരിച്ചു.
ഇന്നലെ വൈകുന്നേരം വീടിന് മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്ക് പറ്റിയ ആൾ ഇന്ന് പുലർച്ചെ 3 ന് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ മരിക്കുകയായിരുന്നു .
പടന്ന ബസാറിലെ നങ്ങാരത്ത് അസൈനാറിൻ്റെ മകൻ മുഹമ്മദ് കുഞ്ഞി 67 യാണ് മരിച്ചത്.
പടന്നയിലെ ഒരു കടയിൽ ജീവനക്കാരനായിരുന്നു.
വൈകീട്ട് 3 മണിയോടെയാണ് അപകടം. അയൽവാസിയുടെ വീടിന് മുകളിലേക്ക് ഒരു നായ ഓടിക്കയറുകയും നായയെ ഓടിക്കാനുള്ള ശ്രമത്തിനിടെ മുഹമ്മദ് കുഞ്ഞി വീടിന് മുകളിൽ നിന്നും താഴെ വീഴുകയായിരുന്നു. ഒന്നിൽ കൂടുതൽ നായ വീടിന് മുകളിൽ കയറിയിരുന്നു. ഭയന്ന് വിറച്ച വീട്ടമ്മ വിവരമറിയിച്ചതിനെ തുടർന്നാണ് മുഹമ്മദ് കുഞ്ഞി എത്തിയത്. വീടിന് മുകളിൽ വച്ച് നായ, മുഹമ്മദ് കുഞ്ഞിക്ക് നേരെ കുരച്ചു ചാടിയപ്പോൾ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു.
പെരുമ്പ സ്വദേശിയായ മുഹമ്മദ് കുഞ്ഞി വർഷങ്ങളായി പടന്നയിൽ താമസമായിരുന്നു. നേരത്തെ ചെരിപ്പ് കട നടത്തിയിരുന്നു.
ചന്തേര പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തുന്നു.
Reactions

Post a Comment

0 Comments