Ticker

6/recent/ticker-posts

റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും രണ്ട് ബൈക്കുകൾ മോഷണം പോയി

കാഞ്ഞങ്ങാട്:റെയിൽവെ സ്റ്റേഷൻ
 പരിസരത്ത് നിന്നും രണ്ട് ബൈക്കുകൾ മോഷണം പോയി. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ഇരുചക്ര വാഹനവും കാസർകോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും മറ്റൊരു മോട്ടോർ ബൈക്കുമാണ് മോഷണം പോയത്.
അമ്പലത്തറയിൽ താമസിക്കുന്ന ബല്ല കോട്ടക്കുന്ന് സ്വദേശി ടി.രാജേഷ് കുമാറിൻ്റെ ബൈക്കാണ് കാഞ്ഞങ്ങാട് നിന്നും മോഷണം പോയത്.
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
ഉപ്പള സ്വദേശി മുഹമ്മദ് തൗഹീദിൻ്റെ ബൈക്ക് കാസർകോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും മോഷണം പോയി. കാസർകോട് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിക്കും രാത്രി 9 നും ഇടയിലാണ് മോഷണം നടന്നത്.
Reactions

Post a Comment

0 Comments