പൊലീസുകാരൻ്റെ ബുദ്ധി പരമായ നീക്കത്തിൽ വാഹന കവർച്ചക്കാരൻ കുടുങ്ങി.
ഇന്നലെ രാത്രിയാണ് സംഭവം.
കരിവെള്ളൂർ ദേശീയ പാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ. ആർ. ക്യാമ്പിലെ പൊലീസുകാരൻ പെരളം സ്വദേശി
സുനീഷാണ് സമർത്ഥമായ
നീക്കത്തിലൂടെ മോഷ്ടാവിനെ കുടുക്കിയത്.
രാജസ്ഥാൻ ജയ്പൂർസ്വദേശി മങ്കിലാൽ 35
ആണ് പിടിയിലായത്.
പൾസർ ബൈക്കിൽ വന്ന പ്രതി പൊലീസുകാരനോട് കാഞ്ഞങ്ങാട്ടേക്കുള്ള വഴി ചോദിച്ചു.
പൊലീസുകാരൻ വഴിയും പറഞ്ഞ് കൊടുത്തതാണ്.
ബൈക്ക് പോയ ശേഷമാണ് ഹിന്ദി സംസാരിച്ച യുവാവ് പൾസർ ബൈക്കിൽ വന്നതിൽ അസ്വഭാവികത തോന്നിയത്. ഉടൻ കാഞ്ഞങ്ങാട് കൺട്രോൾ റൂമിലേക്ക് വിളിക്കുകയും ബൈക്കിൻ്റെ നമ്പർ ശ്രദ്ധിച്ചതിനാൽ നമ്പർ പറയുകയും ചെയ്തു. കൺട്രോൾ റൂമിൽ പരിശോധിച്ചതിൽ മാഹിയിൽ നിന്നും മോഷണം പോയ ബൈക്കാണെന്ന് വ്യക്തമായി. ഉടൻ മറ്റൊരു ബൈക്കിൽ പിന്തുടർന്ന് ചെറുവത്തൂരിൽ വച്ച് പൊലീസുകാരൻ പ്രതിയെ പിടികൂടുകയായിരുന്നു.
മാഹി പൊലീസ് എത്തി ഇന്ന്
വൈകീട്ട്
0 Comments