Ticker

6/recent/ticker-posts

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വളർത്തു നായ ചത്തു

കാഞ്ഞങ്ങാട്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വളർത്തു നായ ചത്തു.
കുറുമ്പി എന്ന് വിളിക്കുന്ന വളർത്തുനായയാണ് ചത്തത്.
ഇന്ന് ഉച്ചയോടെയാണ് സ്ഫോടനമുണ്ടായി നായ ചത്തത്.
വെസ്റ്റ് എളേരി നാട്ടക്കൽ കുന്നിൽ കുറുവാട്ടിൽ കെ.കെ. നീതുവിൻ്റെ വളർത്തുനായയാണ് ചത്തത് .
നാട്ടക്കല്ല് കുന്നിലെ പുഞ്ചായിൽ സിനോജിൻ്റെ പറമ്പിൽ ജോലി ചെയ്യുകയായിരുന്ന നീതുവിൻ്റെ കൂടെ എത്തിയതായിരുന്നു വളർത്തുനായ 
ഈ സമയത്താണ് റബർ തോട്ടത്തിൽ വച്ച് നായ സ്ഫോടക വസ്തുകടിച്ചതും പൊട്ടിത്തെറിയുണ്ടായി ചത്തതും.
ചിന്നി ചിതറിയ നിലയിലാണ് നായയുടെ ജഡം .നീതുവിൻ്റെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. എസ്. ഐ മധുസൂദനൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തുന്നുണ്ട്.
Reactions

Post a Comment

0 Comments