പ്രൈവറ്റ് സെക്രട്ടറിയായിരുന്ന
എം.രാഘവനെ സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗത്വത്തിൽ നിന്നും നീക്കി. രാഘവൻ കൂടി പങ്കെടുത്ത
കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയോഗത്തിലാണ് തീരുമാനം.
ഏരിയ കമ്മിറ്റിയിൽ നിന്നും രാഘവനെ ഒഴിവാക്കിയതായി ജില്ലാ കമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു.
എം.രാഘവൻ പാർടിയുടെ യശസിന് കളങ്കമുണ്ടാക്കുന്ന പരസ്യ പ്രതികരണമാണ് നടത്തിയതെന്ന് പത്രകുറിപ്പിൽ പറഞ്ഞു. അത് ഗുരുതരമായ അച്ചടക്കലംഘനമാണ്. തനിക്ക് പറ്റിയ തെറ്റ് സ്വയം വിമർശനപരമായി അംഗീകരിച്ചതിനാൽ രാഘവനെ ഏരിയകമ്മിറ്റിയിൽ നിന്നൊഴിവാക്കാൻ രാഘവൻ കൂടി പങ്കെടുത്ത കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിയോഗം തീരുമാനിക്കുകയും ജില്ലാകമ്മിറ്റി അംഗീകാരം നൽകുകയും ചെയ്തായി സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ അറിയിച്ചു.
രാഘവൻ പാർട്ടി അംഗമായി തുടരും.
വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ ഉൾപെടുത്താത്തതിനെ തുടർന്ന് രാഘവൻ സി.പി.മ്മിൽ നിന്നും രാജിവച്ചതായി വാർത്തയുണ്ടായിരുന്നു. എന്നാൽ രാജികാര്യം പാർട്ടി അറിഞ്ഞിരുന്നില്ല.രാജിക്കത്ത് പാർട്ടിക്ക് നൽകിയിരുന്നുമില്ല. ഇക്കാര്യം അന്ന് തന്നെ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.രാജ്മോഹൻ ഉത്തര മലബാറിനോട് പറഞ്ഞിരുന്നു.
എന്നാൽ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സ്ഥാനം രാഘവൻ രാജിവച്ചതായി പാർട്ടിക്കടകം കത്ത് നൽകിയിരുന്നു. ബാങ്ക് പ്രസിഡൻ്റ് പദത്തിൽ രാഘവൻ തുടരുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനമെടുത്തിട്ടില്ല.
0 Comments