കാഞ്ഞങ്ങാട്:കറൻ്റ് പോയത് പുനസ്ഥാപിക്കാൻ വൈകിയെന്ന് ആരോപിച്ച് കെ.എസ്.ഇ.ബി ജീവനക്കാരെ കയ്യേറ്റം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപെട്ട് ജീവനക്കാരുടെ പരാതിയിൽ ഒരാൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അജാനൂർ പള്ളോട്ട് വച്ച് മർദ്ദിച്ചെന്നാണ് പരാതി.
മാവുങ്കാൽ സെക്ഷൻ ഓഫീസിലെ ലൈൻമാൻ പേരോൽ അങ്കകളരിയിലെ കെ. രാജീവൻ 42, ജീവനക്കാരൻ സുരേഷൻ 40എന്നിവരെ മർദ്ദിച്ചെന്ന പരാതിയിൽ കുട്ടനെതിരെയാണ് കേസെടുത്തത്.
വൈദ്യുതി തകരാർ പരിഹരിച്ചശേഷം ചീത്ത വിളിച്ച് മർദ്ദിച്ചെന്നും മോട്ടോർ ബൈക്ക് ചവിട്ടി താഴെയിട്ട് 2000 രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസ്.
0 Comments