Ticker

6/recent/ticker-posts

ട്രെയിനിലെ കവർച്ച പ്രതിയിൽ നിന്നും മൂന്ന് ഐഫോണുകളും മോഷ്ടിച്ച പാസ്പോർട്ടും കണ്ടെടുത്തു

കാഞ്ഞങ്ങാട്:ട്രെയിനിൽ കവർച്ച നടത്തുന്ന പ്രതിയിൽ നിന്നും മൂന്ന് ഐഫോണുകളടക്കം നിരവധി ഫോണുകളും ട്രെയിനിൽ നിന്നും
 മോഷ്ടിച്ച പാസ്പോർട്ടും ബാഗും കണ്ടെടുത്തു.
മൊബൈൽ മോഷണക്കേസിൽ കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്നുമാണ് നിരവധി മോഷണം മുതലുകൾ കണ്ടെത്തിയത്.
 നേത്രാവതി എക്സ്പ്രസിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയ കേസിൽ കഴിഞ്ഞ 7 ന് കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത പന്നിപ്പാറ മുട്ട ത്തോടി സ്വദേശിയായ കെ. അബ്ദുള്ള 63 യിൽ നിന്നുമാണ്  മോഷണ മുതലുകൾ   കണ്ടെത്തിയത്. കഴിഞ്ഞ ആഗസ്ററ് 28 ന് നേത്രാവതി എക്സ്പ്രസിൽ നിന്നും മൊബൈൽ മോഷണം പോയ കേസിൽ  റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ ആണ് ഉള്ളത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ  വിശദമായി ചോദ്യം ചെയ്തതിൽ നിന്നു മാണ് നിരവധി ട്രെയിനുകളിൽ നിന്നും മൊബൈൽ ഫോണുകളും പാസ്പോർട്ടും മോഷ്ടിച്ചതായി വ്യക്തമായത് .  റെയിൽവേ പൊലീസ് പ്രതിക്കെതിരെ അഞ്ചോളം കളവ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments