Ticker

6/recent/ticker-posts

ജില്ലാ പൊലീസ് ആസ്ഥാനത്തിനടുത്ത് കാറിൽ എം.ഡി.എം.എയുമായെത്തിയ രണ്ടംഗ സംഘം അറസ്റ്റിൽ, പിടിയിലായത് നീലേശ്വരം മയക്ക് മരുന്ന് കേസിലെ വാഹനം തിരികെ എടുക്കാൻ എത്തിയപ്പോൾ

കാസർകോട്:ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തിനടുത്ത് കാറിൽ മയക്ക് മരുന്നുമായെത്തിയ രണ്ടംഗ സംഘം അറസ്റ്റിൽ. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമും കാസർകോട് പൊലീസും ചേർന്നാണ് എം.ഡി.എം എയുമായി പ്രതികളെ അറസ്റ്റ് ചെയ്തത്.
നേരത്തെ നീലേശ്വരം പൊലീസ് മയക്ക് മരുന്ന് കേസിൽ പിടികൂടിയ വാഹനം റിലീസ് ആക്കുന്നതിന് എത്തിയ സംഘത്തിൽ നിന്നാണ് പൊലീസ് ആസ്ഥാനത്തിന് അരികിൽ നിന്ന് തന്നെ മയക്ക് മരുന്ന് പിടിച്ചിരിക്കുന്നത്.
ഇന്നലെ വൈകീട്ടാണ് സംഭവം. കണ്ണൂർ കാപ്പാട് കടക്കര ടെമ്പിൾ റോഡ് കെ.പി.. ഷാനിസ് 35
കർണാടക പെനാജെ അർള പടവിലെ അർഷാദ് 34 എന്നിവരാണ് അറസ്റ്റിലായത്.
പൊലീസിനെ കണ്ട് അർഷാദ് ഒരു ബാഗ് കാറിനുളളിലേക്ക് ഇടുകയും സംശയം തോന്നി പരിശോധിച്ചതിൽ 0.240 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
നീലേശ്വരം മയക്ക് മരുന്ന് കേസിൽ പൊലീസ് പിടികൂടിയ വാഹനം വിട്ടു കിട്ടുന്നതിന് നാർക്കോട്ടിക് സെൽ ഓഫീസിലുണ്ടായിരുന്ന ഷാനിസിനെ കൂടി പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികളുടെ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Reactions

Post a Comment

0 Comments