തീ പൊള്ളലേറ്റ്
വീട്ടമ്മ മരിച്ചു. ഇന്ന് ഉച്ചയോടെ വീടിൻ്റെ പിറക് വശത്തുള്ള അടുക്കളയിൽ പൊള്ളലേറ്റ നിലയിൽ കണ്ട് കാസർകോട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആദൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ദേലംപാടി ബെള്ളിപ്പടി അക്കമ്മയുടെ മകൾ ബി. എച്ച്. ജയന്തി 53 യാണ് മരിച്ചത്.
2.30 മണിയോടെ നാട്ടുകാർകണ്ട് ആശുപത്രിയിലെത്തിച്ചതായിരുന്നു. തനിച്ച് താമസിക്കുകയായിരുന്നു.
ഇന്നലെ രാത്രി 7.30 മണിയോടെ ഫോണിൽ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ഇതിന് ശേഷമുളള ഏതോ സമയത്ത് അബദ്ധത്തിൽ വസ്ത്രത്തിൽ തീ പിടിച്ചതാണെന്നാണ് കരുതുന്നത്.
0 Comments