Ticker

6/recent/ticker-posts

നീലേശ്വരത്ത് നിർമ്മാണത്തിലുള്ള ആശുപത്രി കെട്ടിടത്തിൻ്റെ ഭാഗം പൊളിച്ചു മാറ്റി പത്ത് ലക്ഷം രൂപയുടെ കവർച്ച

നീലേശ്വരം:നീലേശ്വരത്ത് നിർമ്മാണത്തിലുള്ള ആശുപത്രി കെട്ടിടത്തിൻ്റെ ഭാഗം പൊളിച്ചു മാറ്റി പത്ത് ലക്ഷം രൂപയുടെ കവർച്ച.
നെടുങ്കണ്ടത്ത് പുതുതായി പണിയുന്ന തേജസ്വിനി സഹകരണ ആശുപത്രിയുടെ നിർമ്മാണത്തിലുള്ള കെട്ടിടത്തിലാണ് കവർച്ച. ഒന്നും
രണ്ടും മൂന്നും നിലകളിൽ ഫാൾ സീലിംഗ് പൊളിച്ചു മാറ്റി അകത്ത് ഘടിപ്പിച്ചിരുന്ന ഓക്സിജൻ്റെയും സെൻട്രൽ എസിയുടെയും കോപ്പർ ൈപൈപ്പുകൾ, ഇലക്ട്രിക് വയറുകൾ അനുബന്ധ സാധനങ്ങൾ, ബാത്ത്റൂം ഫിറ്റിങുകളും ഉൾപെടെ പത്ത് ലക്ഷം രൂപയുടെ സാധനങ്ങളാണ് കവർച്ച ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കവർച്ച വിവരം അറിയുന്നത്.
വി.വി. നിഖിലിൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments