കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് എട്ട് സ്പ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന.കാഞ്ഞങ്ങാട് നഗരത്തിലും സമീപത്തുമുള്ള നാല് സ്പകളിൽ പൊലീസ് പരിശോധന നടത്തി. കാഞ്ഞങ്ങാട് ഭാഗത്ത് ഉള്ള നാല് റിസോർട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 4 സ്പകളിലും പരിശോധന നടന്നു. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ സ്പയുടെ ഭാഗമായാണ് കാഞ്ഞങ്ങാട്ടും പരിശോധന നടന്നത്. കാഞ്ഞങ്ങാട്, രാജപുരം, ചിറ്റാരിക്കാൽ, നീലേശ്വരം എസ്. ഐമാരുടെ നേതൃത്വത്തിൽ ഒരേ സമയമായിരുന്നു പരിശോധന. സ്പയിലെ ഉത്തരേന്ത്യൻ സ്വദേശികളായ യുവതികളുടെ വിശദമായ വിവരങ്ങൾ ശേഖരിച്ചു. മലയാളിയുവതികൾക്ക് പുറമെ സ്പയിലെതമിഴ്, കർണാടക യുവതികളുടെ വിവരങ്ങളും ശേഖരിച്ചു.ഇവർക്ക് ആവശ്യമായ യോഗ്യതയടക്കം പരിശോധിച്ചു. സ്പനടത്തിപ്പുകാർക്ക് കർശന നിർദ്ദേശവും നൽകി.
0 Comments