കടത്തിയ വൻ ലഹരി ശേഖരം പിടിച്ചു. തൃക്കരിപ്പൂർ സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.
ഇന്ന് രാത്രിയോടെയാണ് പിടികൂടിയത്. മംഗലാപുരത്ത് നിന്നും കൊണ്ട് വരികയായിരുന്ന ആയിരക്കണക്കിന് ലഹരി പാക്കറ്റുകളും കാറും ഉളിയത്തടുക്ക റോഡിൽ നിന്നും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം കാസർകോട് പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. 36626 പാക്കറ്റ് പാൻ മസാല ശേഖരമാണ് പിടിച്ചത്.
ചാക്കുകളിലാക്കിയ നിലയിലായിരുന്നു വിവിധ തരം പുകയില ഉൽപ്പന്നങ്ങൾ. ചെട്ടും കുഴിയിൽ താമസിക്കുന്ന തൃക്കരിപ്പൂർ സ്വദേശി സി. കെ. സഫീർ 27 ആണ് പിടിയിലായത് .
കാസർകോട് എസ്. ഐമാരായ പ്രജിത്ത്, പി.വി. മനു, ഡാൻസാഫ്
ടീം അംഗങ്ങളായ നിജിൻ, രാജീഷ്കാട്ടമ്പള്ളി, അനീഷ്, റിതേഷ് ഭക്തഷൈവൽ എന്നിവരും കാസർകോട് പൊലീസും ലഹരി ശേഖരം പിടികൂടാനുണ്ടായിരുന്നു.
0 Comments