നിന്നും പൂട്ടിയ നിലയിൽ കൊലപാതകമെന്ന് സംശയം. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ മുങ്ങി.
തളങ്കര കടവത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ മുകളിലത്തെ നിലയിലെ മുറിയിൽ ആണ് ഇന്ന്
വൈകീട്ടോടെ മൃതദേഹം ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടത്.
ഒരു മാസം മുൻപ് കർണാടക സ്വദേശികൾക്ക് താമസിക്കുന്നതിന് വാടകക്ക് കൊടുത്ത മുറിയാണിത്.
ഇന്ന് വൈകുന്നേരത്തോടെ ദുർഗ്ഗന്ധം മൂലം ജനൽ തുറന്നു നോക്കിയ
പ്പോഴാണ് ഒരാൾ മരിച്ചു കിടക്കുന്നതായി
നാട്ടുകാർ കാണുന്നത്.
മൂന്ന് ദിവസം പഴക്കം ഉണ്ടെന്ന് കരുതുന്നു. മുറി പുറത്തുനിന്നും പൂട്ട് ഉപയോഗിച്ച്
പൂട്ടിയ നിലയിലാണ്. ദാവൻ കര സ്വദേശി നജീം ഉള്ള എന്നയാളാണ് മൂന്നുപേർക്ക് താമസിക്കാനായി മുറിയെടുത്തത്. കൂടെ ഉണ്ടായിരുന്നവർക്കായി കാസർകോട് പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഫോറൻസിക് വിഭാഗം ഉൾപെടെ നാളെ സ്ഥലത്തെത്തിയ ശേഷം മാത്രമെ മൃതദേഹം സ്ഥലത്ത് നിന്നും ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയുള്ളു. മരണകാരണത്തിൽ ഇതിന് ശേഷം സ്ഥിരീകരണമാവും. ഇവിടെ പൊലീസ് ബന്തവസ്ഏർപ്പെടുത്തിയിട്ടുണ്ട്. വാതിൽ പുറത്ത് നിന്നും താക്കോൽ ഉപയോഗിച്ച് പൂട്ടിയതാണ് വലിയ ദുരൂഹ ഉയർത്തുന്നത്.
0 Comments