കാസർകോട്: ലോക സ്തനാർബുദ-ബോധവത്കരണ മാസത്തോടനുബന്ധിച്ച് കാസർകോട് ആസ്റ്റർ മിംസിൽ പിങ്ക് ഒക്ടോബർ ആചരിച്ചു. ആസ്റ്റർ മിംസിലെ ഓങ്കോളജി വിഭാഗവും ആസ്റ്റർ വളണ്ടിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ കാസർകോട് കെ.എസ്.എച്ച്.ബി ഓണർസ് അസോസിയേഷനിലെ അംഗങ്ങൾ അതിഥികളായി. ആസ്റ്റർ മിംസിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അരവിന്ദ് എൻ, മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. രാംനാഥ് ഷേണായ് എന്നിവർ സ്തനാർബുദത്തെ കുറിച്ചുള്ള അറിവുകൾ പങ്കുവെച്ചു. പ്രശസ്ത സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ സുലേഖ മാഹീൻ ചടങ്ങിൽ മുഖ്യാതിഥിയായി.
ആസ്റ്റർ മിംസിലെ ഓങ്കോളജി വിഭാഗത്തിന്റെ കീഴിൽ 1000 കീമോ തെറാപ്പി പ്രൊസീജ്യറുകൾ പൂർത്തിയാക്കിയതിന്റെ ആഘോഷവും ചടങ്ങിൽ നടന്നു. നിലവിൽഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ജസീൽ എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൃഷ്ണലത (അസി. മാനേജർ - ഗസ്റ്റ് റിലേഷൻസ്), ഹരിത (ആസ്റ്റർ വളണ്ടിയർസ്) എന്നിവർ സംസാരിച്ചു.
കാസർകോട് ജില്ലയിലെ തന്നെ ഏറ്റവും സ്വയംപര്യാപ്തമായ ഓങ്കോളജി വിഭാഗമാണ് ആസ്റ്റർ മിംസിലേത്. ക്യാൻസർ സർജറികൾ, കീമോ തെറാപ്പി എന്നിവയ്ക്ക് പുറമെ ടാർഗെറ്റെഡ് തെറാപ്പി, ഇമ്യൂണോതെറാപ്പി തുടങ്ങിയ സൗകര്യങ്ങളും ആശുപത്രിയിൽ ലഭ്യമാണ്. പീഡിയാട്രിക് ക്യാൻസർ ചികിത്സ, ബ്ലഡ് ക്യാൻസറിനും ട്യൂമറുകൾക്കുമുള്ള കീമോ തെറാപ്പി എന്നിവയ്ക്ക് പുറമെ ഡേ കെയർ ചികിത്സാസൗകര്യവും ലഭിക്കുന്ന ജില്ലയിലെ ഏക ആശുപത്രി ആസ്റ്റർ മിംസ്. ബന്ധപ്പെട്ടവർ അറിയിച്ചു.
0 Comments