കാഞ്ഞങ്ങാട്: സുഹൃത്തുക്കൾക്കൊപ്പം
കുളിക്കുന്നതിനിടെ പുഴയിൽ കാണാതായ
യുവാവിൻ്റെ മൃതദേഹം കിട്ടി. ഇന്ന്
രാത്രിയോടെ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. കാണാതായ പുഴയുടെ മറുകരയിൽ അൽപ്പം താഴെയായാണ് മൃതദേഹം ഉണ്ടായിരുന്നത്.
ഇന്നലെ
വൈകിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. ബേഡഡുക്ക
പാണ്ടിക്കണ്ടം പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മുന്നാട് മണ്ണടുക്കത്തെ മാധവന്റെ മകൻ
അർജുനൻ്റെ 24 മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക്
പയസ്വിനി പുഴയിൽ
പാണ്ടിക്കണ്ടം റെഗുലേറ്റർ കം
ബ്രിഡ്ജിന് സമീപത്ത് കുളിക്കുന്നതിനിടെ മുങ്ങിതാണ് കാണാതാവുകയായിരുന്നു.
കുറ്റിക്കോലിൽ നിന്ന്
ഫയർഫോഴ്സും കാസർകോട് നിന്ന് സ്‌കൂബ ടീമും തിരച്ചിൽ നടത്തി. ആദൂർ
0 Comments