കാഞ്ഞങ്ങാട്:
കഞ്ചാവുമായിനാല് പേർ പൊലീസ്പിടിയിൽ. ഇന്നലെ രാത്രി 11.30 മണിയോടെ കോട്ടിക്കുളത്ത് ബേക്കറി കടയുടെ സമീപം സംശയ സാഹചര്യത്തിൽ കണ്ട് ബേക്കൽ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കളിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.കോട്ടിക്കുളം ആർ. തേജസ് 27, ബേക്കൽ നിധിൻ ദിനേശ് 21, കോട്ടിക്കുളം ആർ. ശ്രീലാൽ 18, കോട്ടിക്കുളത്തെ യു.നിദ്വിക് 21 എന്നിവരാണ് പിടിയിലായത്.
2.490 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടികൂടി കേസെടുത്തു.
0 Comments