കാഞ്ഞങ്ങാട്: ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി. ആടും ചത്ത നിലയിലായിരുന്നു. മൃഗഡോക്ടർ എത്തി പെരുമ്പാമ്പിനെ പോസ്റ്റ് മോർട്ടം ചെയ്തു.പനത്തടി എൻ എസ് എസ് എസ്റ്റേറ്റിൽ കാടുകൾക്കിടയിലാണ് ആടിനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തിയത്. വെള്ളക്കല്ലിലെ അനീഷിൻ്റെ ആടിനെയാണ് വിഴുങ്ങിയത്. മേയാൻ വിട്ട ആടിനെ വൈകുന്നേരം മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. സംഭവം അറിഞ്ഞ് പനത്തടി സെക്ഷൻ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃഗഡോക്ടർ അറിയിച്ചു. പെരുമ്പാമ്പിൻ്റെ പോസ്റ്റ് മോർട്ടം നടത്തി ശേഷം സംസ്ക്കരിച്ചു. വിഴുങ്ങുന്ന സമയത്ത് ആടിൻ്റെ കൊമ്പ് തുളച്ചുകയറി ചത്തതാണെന്ന് കരുതുന്നു.
0 Comments