കാഞ്ഞങ്ങാട്: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ പടന്നക്കാട് യുവാവിനെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി
കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കാഞ്ഞങ്ങാട് കുറുന്തൂർ സ്വദേശി പി.എം. അബ്ദുൾ സഫ്വാനെയാണ് 31 'ഓപ്പറേഷൻ തൂഫാൻ' കർശനമാക്കുന്നതിന്റെ ഭാഗമായി ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഹോസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. മയക്കുമരുന്ന് കടത്ത്, വിൽപന, ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെടുന്ന സഫ്വാനെതിരെ 2024-ൽ ജില്ലാ കലക്ടർ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയെ
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ കാറിൽ കടത്തുകയായിരുന്ന 12.75 ഗ്രാം മയക്കുമരുന്നുമായി കൂട്ടാളിയോടൊപ്പം പടന്നക്കാട് വെച്ച് ഹോസ്ദുർഗ് പൊലീസ് വീണ്ടും പിടികൂടി. തുടർന്നാണ് വീണ്ടും കാപ്പ ചുമത്താൻ നടപടിയുണ്ടായത്.
ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജി
0 Comments