Ticker

6/recent/ticker-posts

മൂന്നാം കടവ് അപകടം ലോറി പൂർണമായും തകർന്നു ഡ്രൈവർക്ക് ഗുരുതരം

കാഞ്ഞങ്ങാട്: പെരിയ മൂന്നാം കടവിൽ   നിയന്ത്രണം വീട്ടുമുറ്റത്തേക്ക് മറിഞ്ഞ ലോറി പൂർണമായും തകർന്നു.അപകടത്തിൽ ഡ്രൈവർ ഗുരുതരമായി പരിക്കേറ്റു.ഡ്രൈവർകണ്ണൂർ പിണറായി സ്വദേശി മിഥുലാജ് 35 ആണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കുണ്ട്. കാസർകോട് നിന്നും ഡ്രൈവറെ കണ്ണൂർ ആശുപത്രിയിലേക്ക് മാറ്റി.  കുണ്ടംകുഴി ഭാഗത്തേക്ക് വളം ലോഡുമായിപോവുകയായിരുന്നു ലോറി. മൂന്നാംകടവ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മുഹമ്മദിൻ്റെ വീട്ടു മുറ്റത്തേക്ക് മറിയുകയായിരുന്നു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാ രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പാൽ കാച്ചൽ ചടങ്ങ് കഴിഞ്ഞ വീട്ടുമുറ്റത്താണ് ലോറി മറിഞ്ഞത്. മൂന്നാംകടവ് റോഡിൽ അപകടം പതിവായിട്ടുണ്ട്.

Reactions

Post a Comment

0 Comments